സര്‍ക്കാരിനെ ഇഷ്ടമില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, റോഡുകള്‍ ഉപയോഗിക്കരുത്

ഞാന്‍ നല്‍കുന്ന പെന്‍ഷന്‍ വാങ്ങകുയും എന്റെ സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളിലൂടെ  യാത്ര ചെയ്യുകയും വേണം. എന്നിട്ടും എനിക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് താത്പര്യവുമില്ല. ഇത് എങ്ങനെ ന്യായീകരിക്കാനാകും
സര്‍ക്കാരിനെ ഇഷ്ടമില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, റോഡുകള്‍ ഉപയോഗിക്കരുത്

ഹൈദരാബാദ്: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഇഷ്ടമില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുതെന്നും തങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുതെന്നും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുര്‍ണൂല്‍ ജില്ലയിലെ നന്ത്യാലില്‍ ടിഡിപി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ചന്ദ്രബാബുവിന്റെ പ്രതികരണം

ഞാന്‍ നല്‍കുന്ന പെന്‍ഷന്‍ വാങ്ങകുയും എന്റെ സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളിലൂടെ  യാത്ര ചെയ്യുകയും വേണം. എന്നിട്ടും എനിക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് താത്പര്യവുമില്ല. ഇത് എങ്ങനെ ന്യായീകരിക്കാനാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ നേതാക്കളോട് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് ചോദിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഒന്നര ലക്ഷത്തോളം കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയതായും  പെന്‍ഷന്‍ തുക 200ല്‍ നിന്ന് 1000 ആയി വര്‍ധിപ്പിച്ചെന്നും നായിഡു അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com