ബീഹാറിന്റെ മകളെ സ്ഥാനാര്‍ത്ഥിയാക്കിയത് പരാജയപ്പെടുത്താനാണോ; നിതീഷ് കുമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോവിന്ദിനെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റമില്ല - പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമായിരുന്നെന്നും നിതീഷ് കുമാര്‍ 
ബീഹാറിന്റെ മകളെ സ്ഥാനാര്‍ത്ഥിയാക്കിയത് പരാജയപ്പെടുത്താനാണോ; നിതീഷ് കുമാര്‍

പറ്റ്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോവിന്ദിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് നിതീഷ് കുമാര്‍. ലാലുപ്രസാദ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. 

ഇന്നലെ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് ശേഷം നീതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലാലുപ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. കോവിന്ദിനെ പിന്തുണയ്ക്കുന്ന നിതീഷ് കുമാറിന്റെ നിലപാട് ചരിത്രപരമായ തെറ്റാണെന്നും നിലപാടില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു ലാലുവിന്റെ അഭിപ്രായം. രാഷ്ട്രപതിതെരഞ്ഞെടുപ്പ് ആശയപരമായ ഏറ്റുമുട്ടലാണെന്നും നിതീഷ് കുമാര്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍ ബീഹാര്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ലാലു പറഞ്ഞിരുന്നു

ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മീരാകുമാര്‍. എന്നാല്‍ ബീഹാറിന്റെ പുത്രി മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തോല്‍ക്കാനാണോ എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വീഴ്ച പറ്റിയെന്നും സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമായിരുന്നെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com