മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-38 യാത്ര തുടങ്ങി

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്
മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-38 യാത്ര തുടങ്ങി

ശ്രീഹരിക്കോട്ട: മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-38 യാത്ര തുടങ്ങി. കാര്‍ട്ടോ സാറ്റ്-2 അടക്കമുള്ള പപഗ്രഹങ്ങളുമായണ് പിഎസ്എല്‍വി ശ്രീഹരിക്കോട്ടയിലെ വിക്ഷപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. 

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയും. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നിവ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍നിന്നുള്ള 29 ഉപഗ്രഹങ്ങളും നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയുടെ ഉപഗ്രഹവുമാണ് ഇത്തവണ പിഎസ്എല്‍വിയില്‍ കാര്‍ട്ടോസാറ്റിനൊപ്പമുള്ളത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com