കാക്കിനടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലുകാലുമായി കുഞ്ഞ് ജനിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് -  ഈ ആപൂര്‍വ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത് 25 കാരിയായ യുവതിയാണ്
bbay
bbay

ന്യൂഡെല്‍ഹി: അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമെ ഇത്തരം കുഞ്ഞുങ്ങള്‍ പിറക്കാറുള്ളു. അത്തരമൊരു പ്രസവത്തിനാണ് ആന്ധ്രയിലെ കാക്കിനട സര്‍ക്കാര്‍ ആശുപത്രി സാക്ഷ്യം വഹിച്ചത്. നാലുകാലുകളുമായാണ് കുഞ്ഞ് ജനിച്ചത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രസവത്തിന് സാക്ഷ്യം വഹിക്കുന്നതെന്നും ഈ പ്രസവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നുമായിരുന്നു ആശുപത്രിയിലെ ഡോക്ടറുടെ പ്രതികരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ ആപൂര്‍വ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത് 25 കാരിയായ യുവതിയാണ്. കുഞ്ഞും അമ്മയും സുരക്ഷിതയാണെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത്. കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ കുഞ്ഞ് എന്‍ഐസിയുവിലാണ്.

നാലുകാലുള്ള കുഞ്ഞ് ജനിച്ച വാര്‍ത്തയറിഞ്ഞതിന് പിന്നാലെ ആശുപത്രിയില്‍ കുഞ്ഞിനെ കാണാനായി എത്തുന്നത് നൂറ് കണക്കിനാളുകളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com