രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് തേടി മീരാ കുമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായാണ് എംപിമാരും, എംഎല്‍എമാരും അടങ്ങുന്ന കൊളീജിയത്തിന് മീരാ കുമാര്‍ കത്തയച്ചിരിക്കുന്നത്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് തേടി മീരാ കുമാര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ എംപിമാരോടും, എംഎല്‍എമാരോടും അഭ്യര്‍ഥിച്ച് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായാണ് എംപിമാരും, എംഎല്‍എമാരും അടങ്ങുന്ന കൊളീജിയത്തിന് മീരാ കുമാര്‍ കത്തയച്ചിരിക്കുന്നത്. 

മനസാക്ഷി പറയുന്നത് കേട്ട് രാജ്യത്തിന്റെ ഗതി നിര്‍ണയിക്കാനാണാണ് വോട്ടര്‍മാര്‍ക്ക് അയച്ചിരിക്കുന്ന കത്തില്‍ മീരാ കുമാര്‍ ആവശ്യപ്പെടുന്നത്. 

ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ബിഹാറില്‍ നിന്നുള്ള മീരാ കുമാറിനെ പ്രതിപക്ഷ സഖ്യം രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

അതിനിടെ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്ന സമയത്തുള്ള മീരാ കുമാറിന്റെ വീഡിയോ പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മീരാ കുമാറിനെതിരായ ആക്രമണത്തിന് തുടക്കമിട്ടു. സുഷമ സ്വരാജ് ലോക്‌സഭയില്‍ സംസാരിക്കുന്ന 6 മിനിറ്റിനിടെ 60 തവണ മീരാ കുമാര്‍ സംസാരം തടസപ്പെടുത്തിയെന്നാണ് സുഷമയുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com