രാജ്യത്തെ 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്
By സമകാലികമലയാളം ഡെസ്‌ക് | Published: 27th June 2017 09:21 PM |
Last Updated: 27th June 2017 09:21 PM | A+A A- |

ന്യൂഡെല്‍ഹി: രാജ്യത്തെ 39 ഐഎഎസ് ഓഫിസര്‍മാര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നുവെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ റിപ്പോര്‍ട്ട്. കൂടാതെ വേറെയും ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടികള്‍ നേരിടുന്നുണ്ട്. ആകെ 68 ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. നിലവില്‍ 67,000 ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോഡുകള്‍ പരിശോധിച്ചു വരികയാണെന്നാണ് വിവരം.