ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളില്‍ ഒരുക്കിയ ഇഫ്താര്‍ ആഘോഷം

150ല്‍ അധികം മുസ്ലീങ്ങളാണ് ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ ആഘോഷത്തിന്റെ ഭാഗമാകാന്‍ എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നോമ്പു മുറിച്ച് റമദാന്‍ ആഘോഷിച്ച് ഒരു വിഭാഗം മുസ്ലീങ്ങള്‍. കര്‍ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു റമദാന്‍ ദിനത്തില്‍ മതസൗഹര്‍ദ്ദം വിളിച്ചോതിയ ആഘോഷം നടന്നത്. 

ക്ഷേത്രം അധികൃതരാണ് ഇത്തരമൊരു ആഘോഷത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ശ്രീ രാം സേന രംഗത്തെത്തി. ക്ഷേത്രത്തിന് അകത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത് ഹിന്ദു സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നാണ് ശ്രീരാം സേന നേതാവ് പ്രമോദ് മുതലിക്കിന്റെ വാദം. 

150ല്‍ അധികം മുസ്ലീംങ്ങളാണ് ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ ആഘോഷത്തിന്റെ ഭാഗമാകാന്‍ എത്തിയത്. ഭക്ഷണം കഴിച്ചതിന് ശേഷം ക്ഷേത്രത്തില്‍ വെച്ച് തന്നെ ഇവര്‍ പ്രാര്‍ഥനയും നടത്തി. എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങളും തമ്മില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് തന്റെ ശ്രമമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com