ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് സൈനികരുടെ  ജനനേന്ദ്രിയം മുറിക്കേണ്ടിവരുന്നു; അസം ഖാന്റെ പ്രസ്താവന വിവാദത്തില്‍ 

ഇന്ത്യ അതിന്റെ ബാലറ്റിന്റെ വഴിയില്‍ നിന്നും ബുള്ളറ്റിന്റെ വഴിയിലേക്ക് വ്യതിചലിച്ചിരിക്കുകയാണ്
ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് സൈനികരുടെ  ജനനേന്ദ്രിയം മുറിക്കേണ്ടിവരുന്നു; അസം ഖാന്റെ പ്രസ്താവന വിവാദത്തില്‍ 

റാംപൂര്‍: ജമ്മു കശ്മീരിലും മറ്റു പ്രശ്‌ന ബാധിത മേഖലകളിലും പെണ്‍കുട്ടികള്‍ക്ക് ലൈംഗിക അതിക്രമം തടയാന്‍ പട്ടാളക്കാരുടെ ജനനേന്ദ്രിയം മുറിക്കേണ്ടി വരുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. 'കശ്മീരിലും ഛാര്‍ഖണ്ഡിലും സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ തടയാന്‍ അവര്‍ക്കു നേരെ മര്‍ദ്ദനം നടത്തേണ്ടി വരുന്നു,അവരുടെ സ്വകാര്യ ഭാഗങ്ങള്‍ ഛേദിക്കേണ്ടി വരുന്നു,ഇതാണ് ഹിന്ദുസ്ഥാന്റെ നാണം കെടുത്തുന്ന അവസ്ഥ'-അസം ഖാന്‍ പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സംസാരിക്കവയെയാണ് അസം ഖാന്‍ സൈന്യത്തിനെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത്. 

60വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ അതിന്റെ ബാലറ്റിന്റെ വഴിയില്‍ നിന്നും ബുള്ളറ്റിന്റെ വഴിയിലേക്ക് വ്യതിചലിച്ചിരിക്കുകയാണ്, അതിന്റെ ഫലങ്ങളാണ് നമ്മളെല്ലാവരും കാണുന്നത്. അദ്ദേഹം പറഞ്ഞു. 

അസംഖാന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതിരിച്ചിരിക്കുകയാണ്. കശ്മീരിലും മറ്റും പെണ്‍കുട്ടികള്‍ ഇന്ത്യന്‍ സൈന്യത്തിനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന വാദം ശക്തമായി നിലനില്‍ക്കുന്ന അവസരത്തിലാണ് അസം ഖാന്‍ ഈ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ മാസം ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്ത്രീകളെ വീടിനകത്തുതന്നെ ഇരുത്തണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റാംപൂരില്‍ രണ്ടു സ്ത്രീകളെ ഒരുസംഘം യുവാക്കള്‍ രണ്ടു യുവതികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം സ്ത്രീകളെ വീട്ടിലിരുന്നണമെന്ന പ്രസമഗവുമായി രംഗത്തെത്തിയത്. 

അസം ഖാന്‍ മുന്‍പും വിവാദപമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സൈന്യത്തിനെതിരെ നടത്തിയ പ്രസഗം വലിയ വിവാദമായിരിക്കുയാണ്.ബിജെപി-സംഘപരിവാറുകാര്‍ ഇതിനോടകം തന്നെ അസം ഖാനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. 

കശ്മീരിലും മണിപ്പൂരിലുംഅടക്കം പ്രശ്‌നബാധിത മേഖലകളില്‍
ഇന്ത്യന്‍ സൈന്യം സ്ത്രീകള ബലാത്സംഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.അരുന്ധതി റോയി അടക്കമുള്ള നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ വിഷയം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.എന്നാല്‍ സൈന്യത്തിനെതിരെ ഉയരുന്ന പരാതികള്‍ പഠിക്കാനോ നടപടികള്‍ സ്വീകരിക്കാനോ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com