സഹതടവുകാരിയെ ജയില്‍ജീവനക്കാര്‍ കഴുത്തില്‍ സാരിചുറ്റി വലിക്കുന്നത് കണ്ടു: ഇന്ദ്രാണി മുഖര്‍ജി

വലിച്ചിഴച്ച് കൊണ്ടുപോയിട്ട് മണിക്കൂറുകള്‍ക്കകം മഞ്ജുള കൊല്ലപ്പെട്ടിരുന്നു.
സഹതടവുകാരിയെ ജയില്‍ജീവനക്കാര്‍ കഴുത്തില്‍ സാരിചുറ്റി വലിക്കുന്നത് കണ്ടു: ഇന്ദ്രാണി മുഖര്‍ജി

മുംബൈ: ബൈക്കുള ജയിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തടവുകാരി മഞ്ജുളയെ ജയില്‍ ജീവനക്കാര്‍ വലിച്ചിഴയ്ക്കുന്നത് കണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ വെളിപ്പെടുത്തി. ഷീന ബോറ വധക്കേസിലെ പ്രതിയാണ് ഇന്ദ്രാണി മുഖര്‍ജി. തന്നെ പാര്‍പ്പിച്ചിരിക്കുന്ന തടവറയില്‍ നിന്നാണ് മഞ്ജുളയെ വലിച്ചിഴയ്ക്കുന്നത് കണ്ടെതെന്നും ഇന്ദ്രാണി മുംബൈയില്‍ കോടതിയില്‍ അറിയിച്ചു.

വലിച്ചിഴച്ച് കൊണ്ടുപോയിട്ട് മണിക്കൂറുകള്‍ക്കകം മഞ്ജുള കൊല്ലപ്പെട്ടിരുന്നു. ലാത്തി അല്ലെങ്കില്‍ തടി ദണ്ഡ് മഞ്ജുളയുടെ സ്വകാര്യഭാഗത്ത് കയറ്റിയതായി സഹതടവുകാരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മഞ്ജുളയുടെ മരണത്തെത്തുടര്‍ന്ന് ഇന്ദ്രാണി ഉള്‍പ്പെടെ 200 വനിതാ തടവുകാര്‍ ജയിലിന്റെ മേല്‍ക്കൂരയില്‍ കയറി ഇരുന്ന് പ്രതിഷേധിച്ചിരുന്നു. 

തടവുകാര്‍ക്കുള്ള ഭക്ഷണം സംബന്ധിച്ച പരാതിയാണ് മഞ്ജുളയ്ക്കുനേരെ ജയില്‍ അധികൃതര്‍ തിരിയാന്‍ കാരണം. സംഭവത്തില്‍ ആറ് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ ഒരാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 

താനുള്‍പ്പെടെയുള്ള വനിതാ തടവുകാരെ പുരുഷ ഓഫിസര്‍മാര്‍ മര്‍ദിച്ചെന്നും ഇന്ദ്രാണി പരാതി നല്‍കിയിട്ടുണ്ട്. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷമായി ഇന്ദ്രാണി മുഖര്‍ജി തടവ് ശിക്ഷ അനുഭവിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com