ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹം; ജിസാറ്റ്-17 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

ആശയവിനിമയത്തിന് പുറമെ, കൃത്യതയാര്‍ന്ന കാലാവസ്ഥ നിര്‍ണയത്തിനും ജീസാറ്റ്-17 ഇന്ത്യയ്ക്ക് ഉപകാരപ്പെടും
ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹം; ജിസാറ്റ്-17 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 2.29നായിരുന്നു ഐഎസ്ആര്‍ഒ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപിച്ചത്. 

15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി കണക്കാക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5  വിഎ-238 റോക്കറ്റാണ് ജിസാറ്റ്-17നിന്റെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. 3477 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഭ്രമണപഥത്തിലെത്തിയതിന് ശേഷം ജിസാറ്റ്-17ന്റെ നിയന്ത്രണം ഐഎസ്ആര്‍ഒ ഏറ്റെടുക്കും.

ആശയവിനിമയത്തിന് പുറമെ, കൃത്യതയാര്‍ന്ന കാലാവസ്ഥ നിര്‍ണയത്തിനും ജീസാറ്റ്-17 ഇന്ത്യയ്ക്ക് ഉപകാരപ്പെടും. ഈ മാസം ശ്രീഹരിക്കോട്ടയില്‍ നിന്നും ജിസാറ്റ്-19, കാര്‍ട്ടോസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com