ജിഎസ്ടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും;രാജ്യം ഇനി ഒറ്റ നികുതിക്ക് കീഴില്‍ 

പാര്‍ലമെന്റില്‍ ഇന്ന് അര്‍ദ്ധ രാത്രി ചേരുന്ന പ്രത്യേക യോഗത്തില്‍ പ്രധാനമന്ത്രി നികുതി ഘടനാമാറ്റം ഔദ്യോഗികമായി വിളംബരം ചെയ്യും
ജിഎസ്ടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും;രാജ്യം ഇനി ഒറ്റ നികുതിക്ക് കീഴില്‍ 

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ഒറ്റനികുതിയെന്ന ആശയവുമായി ചരക്കുസേവന നികുതി(ജിഎസ്ടി) ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും. കേന്ദ്ര,സസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിവരുന്ന പരോക്ഷ നികുതി സംബ്രദായം എടുത്തുകളഞ്ഞിട്ടാണ് പുതിയ നികുതി സംബ്രദായം കൊണ്ടുവന്നിരിക്കുന്നത്. 

പാര്‍ലമെന്റില്‍ ഇന്ന് അര്‍ദ്ധ രാത്രി ചേരുന്ന പ്രത്യേക യോഗത്തില്‍ പ്രധാനമന്ത്രി നികുതി ഘടനാമാറ്റം ഔദ്യോഗികമായി വിളംബരം ചെയ്യും. പാര്‍ട്ടി നേതാക്കള്‍,ലോകസഭ,രാജ്യസഭ എംപിമാര്‍,മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജമ്മു കശ്മീര്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം നിയമം നടപ്പാക്കും. 

എക്‌സൈസ്, വാറ്റ്, ഒക്‌ട്രോയ്, സേവന, വില്‍പന, പ്രവശന നികുതികളെല്ലാം ജിഎസ്ടി വരുന്നെേതാട ഇല്ലാതാകും. 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളിലായി തരംതിരിച്ചാണ് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനി നികുതി ഈടാക്കുന്നത്.പല ഘട്ടങ്ങളിലായി കേന്ദ്രവും സംസ്ഥാനവും പരോ?ക്ഷ നികുതി ഈടാക്കുന്ന രീതിയാണ് പുതിയ നികുതി സമ്പ്രദായത്തിന് വഴിമാറുന്നത്. അതിര്‍ത്തി ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനരീതതന്നെ ഇതിലൂടെ മാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com