ആ ഇരുപതുകാരിയെ പരിഹസിച്ചല്ല രാജ്യസ്‌നേഹം പ്രകടമാക്കേണ്ടതെന്ന് ഗൗതം ഗംഭീര്‍

യുദ്ധത്തില്‍ അ്ച്ഛനെ നഷ്ടമായ ഒരു കുട്ടിക്ക് സമാധാനം ലക്ഷ്യമിട്ട് യുദ്ധത്തിനെതിരെ പോസ്റ്ററുകള്‍ ഇടാനുള്ള അവകാശമുണ്ട് - അവരെ വളഞ്ഞിട്ട് പരിഹസിച്ചവരാവരുത് രാജ്യസ്‌നേഹം  പ്രകടമാക്കല്‍
ആ ഇരുപതുകാരിയെ പരിഹസിച്ചല്ല രാജ്യസ്‌നേഹം പ്രകടമാക്കേണ്ടതെന്ന് ഗൗതം ഗംഭീര്‍

ന്യൂഡെല്‍ഹി: ഗുര്‍മേഹര്‍ കൗറിന് പിന്തുണയുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. നിങ്ങളുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനായി ആ ഇരുപതുകാരിയെ പരിഹസിക്കുന്നത് നീതിയല്ല. സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. ഇന്ത്യന്‍ സേനയെ ഞാനും അങ്ങേയറ്റം സ്‌നേഹിക്കുന്നു. അവര്‍ രാജ്യത്തിനും ജങ്ങള്‍ക്കും വേണ്ടിയാണ് പണിയെടുക്കുന്നത്.എന്നാല്‍ അടുത്തിടെയുണ്ടാകുന്ന ചില സംഭവങ്ങള്‍ എന്നെയും നിരാശനാക്കിയിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്നത് ഒരുസ്വതന്ത്ര രാജ്യത്താണ്. അവിടെ അിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.

യുദ്ധത്തില്‍ അ്ച്ഛനെ നഷ്ടമായ ഒരു കുട്ടിക്ക് സമാധാനം ലക്ഷ്യമിട്ട് യുദ്ധത്തിനെതിരെ പോസ്റ്ററുകള്‍ ഇടാനുള്ള അവകാശമുണ്ട്. അവരെ വളഞ്ഞിട്ട് പരിഹസിച്ചവരാവരുത് രാജ്യസ്‌നേഹം  പ്രകടമാക്കലെന്നും ഗംഭീര്‍ പറഞ്ഞു. എ്‌ന്റെ അച്ചനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമെന്നായിരുന്നു ഗുര്‍മേഹര്‍ കൗറിന്റെ അഭിപ്രായം. ഈ ആഭിപ്രായമാണ് വീരേന്ദര്‍ സെവാഗിനെയും യോഗേശ്വര്‍ ദത്തിനെയും ചൊടിപ്പിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com