കശ്മീരില്‍ പ്രയോഗിക്കുന്നത് ജീവനെടുക്കാന്‍ കെല്‍പ്പുള്ള വെടിയുണ്ടകള്‍; സിആര്‍പിഎഫിന്റെ വാദം പൊളിയുന്നു

കശ്മീര്‍ താഴ്‌വരയില്‍ പ്രയോഗിച്ചത് വീര്യം കുറഞ്ഞ പെല്ലറ്റുകള്‍ ആണെന്ന സിആര്‍പിഎഫ് വാദം പച്ചക്കള്ളം 
കശ്മീരില്‍ പ്രയോഗിക്കുന്നത് ജീവനെടുക്കാന്‍ കെല്‍പ്പുള്ള വെടിയുണ്ടകള്‍; സിആര്‍പിഎഫിന്റെ വാദം പൊളിയുന്നു

ന്യു ഡല്‍ഹി: ഇനി സംഘര്‍ഷാവസ്ഥയുണ്ടായാല്‍ കാശ്മീരില്‍ വീര്യം കുറഞ്ഞ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുമെന്ന സിആര്‍പിഎഫിന്റെപ്രഖ്യാപനം സൈന്യത്തിന്റെ മുന്‍ വാദങ്ങല്‍ പൊളിക്കുന്നത്. ഇനി ഉപയോഗിക്കാന്‍ പോകുന്നത് വീര്യം കുറഞ്ഞ പെല്ലറ്റുകളാണെന്ന് സൈന്യം പറയുമ്പോള്‍
ഇതുവരെ ഉപയോഗിച്ചു കൊണ്ടിരുന്നത് വീര്യം കൂടിയ പെല്ലറ്റുകള്‍ തന്നെയായിരുന്ന് എന്ന് സൈന്യം സമ്മതിക്കുകയാണ്. എന്നാല്‍ പെല്ലറ്റുകളുടെ വീര്യം കുറയ്ക്കാന്‍ കഴിയില്ല എന്നും സൈന്യം പെല്ലറ്റ് ഇപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ കുറച്ചു കാണിക്കുകയാണ് എന്നും  ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

പെല്ലറ്റ് ഗണ്‍ പ്രയോഗം മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ആയിരക്കണക്കിന് നിരപരാധികള്‍ കശ്മീര്‍ താഴ്‌വരയിലുണ്ട് എന്നിരിക്കെയാണ് വീര്യം കുറഞ്ഞതായാലും വീണ്ടും പെല്ലറ്റ് ഗണ്‍ ഉപയോഗിക്കും എന്നുള്ള സൈന്യത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.ആളുകള്‍ക്ക് പരിക്കു പറ്റാത്ത രീതിയില്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കും എന്നാണ് സൈന്യത്തിന്റെ പുതിയ പ്രഖ്യാപനം.ഡിഫഌക്ടര്‍ ഉപയോഗിച്ച് ബുള്ളറ്റുകളുടെ വേഗത നിയന്ത്രിക്കുമെന്നാൈണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ ഈ കുറച്ചു കാട്ടലുകളല്ല സത്യാവസഥ. ഡിഫഌക്ടര്‍ ഉപയോഗിച്ച് ഒരിക്കലും പെല്ലറ്റുകളുടെ വേഗത നിയന്ത്രിക്കാന്‍ കഴിയില്ല.

കശ്മീരില്‍ സൈന്യം പ്രതിഷേധക്കാരുടെ മുഖത്തിന് നേരെ ഉന്നം വെച്ചില്ല എന്ന് സിആര്‍പിഎഫ് ഉറപ്പിച്ച് പറയുമ്പോഴും കാല്‍മുട്ടിന് താഴെ ഉന്നം വെച്ചാലും ശരീരത്തിന്റെ മുകള്‍ഭാഗത്ത് ബുള്ളറ്റുകള്‍ തുളച്ചുകയറും എന്നത് സ്ത്യമാണ്. പേര് വെളിപ്പെടുത്തില്ല എന്ന ഉപോധിയോടെ സൈനിക ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പെല്ലറ്റ് ഗണ്ണിന്റെ ശരിയായ പേര് അങ്ങനെയല്ല. അതിന്റെ ശതിയായ നാമം 12-ബോര്‍ ഷോട്ട് ഗണ്‍ എന്നാണ് എന്ന് സൈനികര്‍ പറയുന്നു. ഈയത്തകിടില്‍ പൊതിഞ്ഞ ചെറിയ വെടിയുണ്ടകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ഓരോ ട്രിഗറിലും 485 മുതല്‍ 500 വരെ ബുള്ളറ്റുകല്‍ ഉണ്ടാകും. വെടിയുതിര്‍ത്ത് കഴിഞ്ഞാല്‍ അറ്റം കൂര്‍ത്ത് കോണ്‍ ആക്രൃതിയിലാണ് ബുള്ള
റ്റുകള്‍ പായുക. അതില്‍ നിന്നും പുറത്തു വരുന്ന ഗ്യാസ് എല്ലാ ദിശയിലും പരത്തി കൊണ്ടാകും ബുള്ളറ്റ് പായുക.

ഗണ്ണിന്റെ അറ്റത്ത് ബേസ്ബാള്‍ ക്യാപിന് സമമായ ഡിഫഌക്ടര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് ബുള്ളറ്റുകള്‍ കൂടുതല്‍ ഉയരത്തിലേക്ക് പോകുകയില്ല എന്നുമാണ് മുന്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗാപ്രസാദ് പറയുന്നത്. അദ്ധേഹം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തത്. 

എന്നാല്‍ ദുര്‍ഗാപ്രസാദ് പറഞ്ഞത് ശരിയല്ല എന്നാണ് സൈിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡിഫഌകടര്‍ കൊണ്ട് മറച്ചിരിക്കുന്നത് ഗണ്ണിന്റെ ചെറിയ ഒരു വശം മാത്രമാണ്. അത് വഴി പോകുന്ന ബുള്ളറ്റുകളുടെ വേഗം കുറയ്ക്കാന്‍ മാത്രമേ അതിനു സാധിക്കുകയുള്ളു. ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. 500 ബുള്ളറ്റുകള്‍ നിറച്ച ഗണ്ണില്‍ നിന്നും ബുള്ളറ്റുകള്‍ പായുന്നത് ഒന്നിനു പുറകേ ഒന്നായല്ല, അത് കൂട്ടം തെറ്റിയാണ് പായുന്നത്. 

ഒരു ബേസ്‌ബോള്‍  ക്യാപിന് മുഴുവന്‍ സൂര്യകിരണങ്ങളേയും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലല്ലോ എന്നായിരുന്നു മറ്റൊരു ഉദ്യോഗസ്ഥന്റെ മറുപടി. ആ ഒറ്റവാക്കില്‍ തന്നെ എല്ലാ ഉത്തരങ്ങളും ഒളിഞ്ഞിരിക്കുന്നു. 

പെല്ലറ്റ് ചെന്ന് തുളച്ചു കയറുന്നത് ആളുകളുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്തായിയിരിക്കും അദ്ധേഹം പറയുന്നു. ഗണ്‍ ഉപയോഗിക്കുന്ന ആളുടെ അശ്രദ്ധമായ രീതിയിലുള്ള ഉപയോഗവും ബുള്ളറ്റുകള്‍ സമരക്കാരുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് തുളച്ചുകയറാന്‍ കാരണമാകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com