ഭക്ഷണത്തിനു തീപിടിക്കും; ആറുമാസം കൊണ്ടു പാചകവാതകവില കൂടിയത് 50.51 ശതമാനം

ഫെബ്രുവരി 28-ന് അര്‍ദ്ധരാത്രി നിലവില്‍ വന്ന പുതിയ നിരക്കിനെ തുടര്‍ന്ന് പാചകവാതകത്തിന് ഉണ്ടായിരിക്കുന്ന വില വര്‍ദ്ധന ഹോട്ടല്‍ ഭക്ഷണത്തിന്റെ കണക്കുകളെല്ലാം തെറ്റിക്കും
gasnew
gasnew

ഹോട്ടല്‍, കാറ്ററിങ് മേഖലയുടെ അടിത്തറ ഇളക്കി പാചകവാതക വില വര്‍ദ്ധന. ഫെബ്രുവരി 28-ന് അര്‍ദ്ധരാതി മുതല്‍ പാചകവാതകത്തിനു കുത്തനെ വില വര്‍ദ്ധിപ്പിച്ചതോടെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും വന്‍തോതില്‍ വിലവര്‍ദ്ധിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 50.51 ശതമാനവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 43.73 ശതമാനവുമാണ് ആറുമാസം കൊണ്ടു വില കൂടിയത്. 

ഗാര്‍ഹിക പാചകവാതക വില

(സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയിലെ വില)

2017 മാര്‍ച്ച് ഒന്ന്     737.50
2017 ഫെബ്രു. ഒന്ന്    651.50
2017 ജനു. ഒന്ന്    585.00
2016 ഡിസം. ഒന്ന്    584.00
2016 നവം. ഒന്ന്    529.50
2016 ഒക്ടോ. ഒന്ന്   490.00
  
ആറുമാസത്തെ വര്‍ദ്ധന 247.50
വര്‍ദ്ധനയുടെ അനുപാതം 50.51%

വാണിജ്യ സിലിണ്ടര്‍ വില

(വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില)

2017 മാര്‍ച്ച് ഒന്ന്    1287.00
2017 ഫെബ്രു. ഒന്ന്    1150.00
2017 ജനു. ഒന്ന്    1115.00
2016 ഡിസം.ഒന്ന്  1054.50
2016 നവം. ഒന്ന്    968.00
2016 ഒക്ടോ. ഒന്ന്    895.00
  
ആറുമാസത്തെ വര്‍ദ്ധന    392
വര്‍ദ്ധനയുടെ അനുപാതം    43.73%

സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില    434 രൂപ 93 പൈസയായി തുടരും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് സ്ബ്‌സിഡി ഉപേക്ഷിച്ച നല്ലൊരു വിഭാഗത്തിന് ആറുമാസം കൊണ്ട് 50 ശതമാനം വിലവര്‍ദ്ധനയാണ് നേരിടേണ്ടി വന്നത്. 
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വന്‍തോതില്‍ വില കൂടിയത് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും ഒക്ടോബര്‍ ഒന്നിന് 895 രൂപ മാത്രമുണ്ടായിരുന്ന സിലിണ്ടറിന്റെ മാര്‍ച്ച് ഒന്നിലെ വില 1287 രൂപയാണ്. വര്‍ദ്ധന 392 രൂപ അഥവാ 43.47 ശതമാനം. ഇന്നലെ അര്‍ദ്ധരാത്രിക്കു മാത്രം കൂടിയത് 137 രൂപയാണ്. 
പാചകവാതക വില കണക്കാക്കുന്നത് ഗള്‍ഫിലെ എഫ്.ഒ.ബി (ഫ്രീ ഓണ്‍ ബോര്‍ഡ്-കപ്പലില്‍ കയറ്റുന്നതുവരെയുള്ള വില)അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന് ഫെബ്രുവരി ഒന്നിന് ഗള്‍ഫിലെ എഫ്.ഒ.ബി വില ഒരു ടണ്ണിന് 468.95 ഡോളര്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നു ജാംനഗര്‍ വരെയുള്ള കപ്പല്‍ച്ചെലവ് ടണ്ണിന് 19.6 ഡോളര്‍. രണ്ടും ചേര്‍ന്നാല്‍ 488.56 ഡോളറിനാണ് ഒരു ടണ്‍ വാതകം ഇന്ത്യയില്‍ എത്തുന്നത്. ഇതു രൂപയില്‍ ആക്കുമ്പോള്‍ ഒരു സിലിണ്ടറിന് 472.38 രൂപയാകും. ഇറക്കുമതി ചാര്‍ജ്ജ് ഒരു സിലിണ്ടറിന് 4.76 രൂപ കൂടി ചേര്‍ത്താല്‍ 477.14 രൂപയാകും. വിതരണത്തിനും സൂക്ഷിച്ചുവയ്ക്കുന്നതിനുമുള്ള ചെലവായി 9.87 രൂപ. ബോട്ട്‌ലിങ് നിരക്കായി 20.58 രൂപ സിലിണ്ടര്‍ അധിക നിരക്ക് 18.11 രൂപ ചരക്കുകൂലി 33 രൂപ 32 പൈസ എന്നിങ്ങനെ ചേര്‍ന്നാല്‍ 559 രൂപ ഒരു പൈസയാണു നിരക്ക്. ഇതിന്റെ കൂടെ മൂലധനച്ചെലവായി രണ്ടു രൂപ 45 പൈസയും കമ്പനികള്‍ ചേര്‍ക്കുന്നു. ഒരു സിലിണ്ടറിന്റെ ഡെലിവറി ചാര്‍ജ്ജ് 10 രൂപയാണ്. കേന്ദ്രം നികത്താത്ത നഷ്ടമായി മറ്റൊരു 32 രൂപ 41 പൈസയും വിലയില്‍ ചേര്‍ക്കും ഇങ്ങനെ 603 രൂപ 87 പൈസയാണ് ഒരു സിലിണ്ടറിന്റെ വില. ഇതിന്റെ കൂടെ വിതരണക്കാരന്റെ കമ്മിഷന്‍ 47 രൂപ 78 പൈസ കൂടി ചേരുമ്പോള്‍ വില 651 രൂപ 65 പൈസയാകും. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി 184 രൂപ 29 പൈസ നല്‍കും. കേന്ദ്രം തല്‍ക്കാലം കൈമാറാത്ത 32.41 പൈസ കൂടി കുറച്ചാല്‍ ഒരു സിലിണ്ടറിന്റെ സബ്‌സിഡിക്കു ശേഷമുള്ള വില 434 രൂപ 80 പൈസയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com