യുപി ആറാംഘട്ടം പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഏഴ് ജില്ലകളിലായി 49 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് - 2012ല്‍ 49സീറ്റുകളില്‍ എസ്പി 27 സീറ്റുകളില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 4 സീറ്റ്
യുപി ആറാംഘട്ടം പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ലഖ്‌നോ: യുപി തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 7 ജില്ലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  ആാംഘട്ടം ജനവിധിയില്‍ 65പേര്‍ മത്സരരംഗത്തുണ്ട്. ഖോരക്പൂരിലാണ് ഏറ്റവും ശ്രദ്ധേയമായ മത്‌സരം നടക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥാണ് ഇവിടെ മത്സരരംഗത്തുള്ളത്.  2012ലെ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളില്‍ 27 എണ്ണവും വിജയിച്ചത് എസ്പിയായിരുന്നു. ഏഴ് സീറ്റുകള്‍ ബിഎസ്പിക്ക് ലഭിച്ചപ്പോള്‍ 4 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് രണ്ടെണ്ണത്തിലൊതുങ്ങി. ഖൊരക്പൂരിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. 21 സ്ഥാനാര്‍ത്ഥികളാണുള്ളത്. കുറവ് സ്ഥാനാര്‍ത്ഥികള്‍ മുഹമ്മദാബാദിലുമാണ്. 7 പേര്‍. 
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് അഞ്ചാംഘട്ടത്തിലായിരുന്നു. 58 ശതമാനമായിരുന്നു പോളിംഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ മേല്‍കൈ തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രചാരണരംഗത്ത് മറ്റേത് പാര്‍ട്ടിയെക്കാളും മുന്‍പിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ പങ്കെടുക്കുന്ന റാലികളിലെ വന്‍ജനാവലി ബിജെപി അധികാരത്തിലേറുമെന്നതിന്റെ സൂചനകളായി കാണുന്നവരുമുണ്ട്. അവസാനഘട്ടമാകുമ്പോഴെക്കും അത്തരം വര്‍ഗീയ പ്രചരണങ്ങളിലൂടെ ഹിന്ദു ഏകീകരണം നടത്താനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. 
എന്നാല്‍ എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് ആദ്യഘട്ടങ്ങളില്‍ ലഭിച്ച സ്വീകാര്യത ഇപ്പോഴില്ലെന്നതാണ് വസ്തുത. അവസാനഘട്ടമായപ്പോഴെക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിമതിക്കാരും ക്രിമിനലുകളും ഇടം പിടിച്ചതും എസ്പിക്ക് തിരിച്ചടിയായാണ് കണക്ക് കൂട്ടുന്നത്. കൂടാതെ മുലായംസിങ് യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാത്തതും തിരിച്ചടിയാണ്. അതേസമയം തിരിച്ചുവരവ് അസാധ്യമല്ലാത്ത മട്ടില്‍ പ്രചാരണരംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ട് മായാവതി. നോട്ട് അസാധുവാക്കലും, സമാജ് വാദി കുട്ടിയുമാണ് തെരഞ്ഞെടുപ്പ് രംഗത്തെ പ്രധാന പ്രചാരണ ആയുധം. പരമാവധി ദളിത് മുസഌം വോട്ടുകള്‍ ബിഎസ്പി പെട്ടിയില്‍ വീഴുന്ന പ്രചാരണമാണ് മായാവതിയുടെത്. ഒപ്പം ബിജെപി അധികാരത്തിലെത്തിയാല്‍ സംവരണം നിര്‍ത്തലാക്കുമെന്നും മായാവതി വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്നു. ഇനി 89 മണ്ഡലങ്ങളില്‍ കൂടി മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. അത് കൊണ്ട് ഓരേ സീറ്റു നിര്‍ണായകമായിരിക്കെ പ്രചാരണചൂട് അത്യുന്നതിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com