രാംജാസ് കോളേജ് പ്രശ്‌നം: ജവാന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് റിജിജു

എതിര്‍ പാര്‍ട്ടിക്കാര്‍ക്കെതിരേ പൊതുജനസമ്മിതി നേടാനുള്ള തന്ത്രമെന്ന് ആരോപണം
രാംജാസ് കോളേജ് പ്രശ്‌നം: ജവാന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് റിജിജു

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഉയരുന്ന ദേശീയതയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ഒച്ചപ്പാടുകള്‍ക്കിടയില്‍ സൈനികന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. 

2001 പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനോട് കരുണ കാണിക്കുന്നവര്‍ക്കെതിരേയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎന്‍യു) ഒരു വിഭാഗം വിദ്യാര്‍ഥികളെയും പാക്ക് അധീന കാശ്മീരില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29ന് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്നവരെയും എടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്ന സൈനികന്റെ പ്രസംഗമാണ് റിജിജു ട്വിറ്ററിലിട്ടത്.

രാജ്യത്തെ സുരക്ഷിതമാക്കുന്നതിന് ഭീകരവാദത്തിനെതിരേയും മാവോയിസ്റ്റുകള്‍ക്കെതിരേയും പോരാടുന്നവരാണ് സൈനികര്‍. എന്നാല്‍ ഇപ്പോള്‍ കാണുന്നത് ഇന്ത്യയില്‍ നിന്നു തന്നെ ഇന്ത്യ തുലയട്ടെ എന്ന മുദ്രാവാക്ക്യം വിളിക്കുന്നവരാണ്. വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി കാണുന്നതില്‍ നമുക്ക് സങ്കടമില്ല. എന്നാല്‍ അഫ്‌സല്‍, ഞങ്ങള്‍ ലജ്ജിക്കുന്നു, നിന്നെ കൊന്നവര്‍ ഇപ്പോഴും ജീവിക്കുന്ന എന്നുള്ള മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് കേള്‍ക്കുന്നത് സങ്കടമുളവാക്കുന്നുവെന്നാണ് വീഡിയോയില്‍ സൈനികന്‍ പറയുന്നത്.

ജവന്മാരുടെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നത് സങ്കടകരമാണെന്ന് ചേര്‍ത്താണ് റിജിജു ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com