വലിയ കാര്യങ്ങളെ നിസ്സാരവത്കരിക്കരുത്: സെവാഗിനോട് തരൂര്‍

ഗുര്‍മെഹറിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മേല്‍ വെള്ളമൊഴിക്കുന്ന വൃദ്ധരോടൊപ്പം കൂടാന്‍ സെവാഗിനു പ്രായമായില്ലെന്നും തരൂര്‍
tharoor
tharoor

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ പ്രചാരണം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന് ശശി തരൂരിന്റെ മറുപടി. യുദ്ധം പോലെയുള്ള ഗൗരവമേറിയ കാര്യങ്ങളെ സെവാഗ് നിസ്സാരവത്കരിക്കരുതെന്ന് തരൂര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഗുര്‍മെഹര്‍ കൗറിന്റെ പോസ്റ്റിനു വന്ന പ്രതികരണങ്ങള്‍ അങ്ങേയറ്റം രാഷ്ട്രീയവത്കരിക്കപ്പെട്ടവയാണ്. ക്രിക്കറ്റില്‍ തന്റെ ഹീറോയായ സേവാഗ് ആ വിവാദത്തിലേക്ക് എടുത്തുചാടിയതില്‍ നിരാശയുണ്ടെന്ന് തരൂര്‍ പറയുന്നു. കശ്മീരില്‍ മരിച്ച തന്റെ പിതാവിനെ വധിച്ചത് പാകിസ്ഥാന്‍ അല്ല, മറിച്ച് യുദ്ധമാണ് എന്നായിരുന്നു ഗുര്‍മെഹറിന്റെ പോസ്റ്റ്. ഇതിനോട് യോജിക്കണമെന്നില്ലെങ്കിലും രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒരാളുടെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കാനുള്ള മര്യാദ കാണിക്കണമെന്ന് തരൂര്‍ പോസ്റ്റില്‍ പറയുന്നു.

തമാശ നിറഞ്ഞ സെവാഗിന്റെ പ്രതികരണം തെറ്റായതു മാത്രമല്ല, യുദ്ധം, നഷ്ടം, വ്യക്തിപര വികാരങ്ങള്‍ തുടങ്ങിയവയെ നിസ്സാരവത്കരിക്കുന്നതു കൂടിയാണ്. ഒരു പെണ്‍കുട്ടി മുന്നോട്ടുവച്ച ആശയത്തെ ഇല്ലാതാക്കാന്‍ ദോഷൈകദൃക്കുകള്‍ സ്വന്തം വാക്കുകളെ ഉപയോഗിക്കാന്‍ സെവാഗ് അനുവദിക്കരുത്. ഗുര്‍മെഹറിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മേല്‍ വെള്ളമൊഴിക്കുന്ന വൃദ്ധരോടൊപ്പം കൂടാന്‍ സെവാഗിനു പ്രായമായില്ലെന്നും തരൂര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com