ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി

പിണറായിയുടെ തലകൊയ്യുന്ന ആള്‍്ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് പറഞ്ഞതോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി
ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്ന ആള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന ആര്‍എസ്എസ് നേതാവിന്റെ അഭിപ്രായത്തോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലാണ് യെച്ചൂരിയുടെ പ്രതികരണം. ഒരു ഭീകര സംഘടന എന്ന നിലയില്‍ അതിന്റെ യ്ഥാര്‍ത്ഥ നിറങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന മോദിക്കോ സര്‍ക്കാരിനോ അതിന്റെ വായ് അടപ്പിക്കാനാകുമോയെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com