കനയ്യ കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; ഡല്‍ഹി പൊലീസ്

ഇന്നലെ കനയ്യക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
കനയ്യ കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; ഡല്‍ഹി പൊലീസ്

ന്യൂ ഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. ഇന്നലെ കനയ്യക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത തെറ്റാണെന്നും കേസില്‍ അന്വേഷണം നടക്കുകയാണ് എന്നും ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് സിങ് ഖുഷ്വ പറഞ്ഞു.

പരിപാടിയുടെ നാല്‍പതോളം വീഡിയോകള്‍ ഫോറന്‍സിക് പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടായി എന്നാരോപിച്ച് എബിവിപി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ക്യാമ്പസില്‍ വെച്ച് കനയ്യകുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങല്‍ വിളിച്ചു എന്നതായിരുന്നു കേസ്‌. കഴിഞ്ഞ വര്‍ഷം ഫെഹ്രുവരി 9നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെ തുടര്‍ന്ന് പൊലീസ് കനയ്യയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങളാണ് കേസിന് പിന്നില്‍ എന്നാരോപിച്ച് രാജ്യത്ത് വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ഇതിന് പിന്നാലെ ഉണ്ടായത്. കനയ്യക്കൊപ്പം ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരേയും രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിട്ടുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com