മാവോയിസ്റ്റ് വേട്ടയുമായി തമിഴ്‌നാട് ദ്രുതകര്‍മസേന

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


നിലമ്പൂര്‍: കേരള പോലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കിടെ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കൂടുതല്‍ മാവോയിസ്റ്റുകള്‍ ഈ മേഖലയിലുണ്ടാം എന്നതിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കുവേണ്ടിയുള്ള തിരച്ചിലുമായി തമിഴ്‌നാട് ദ്രുതകര്‍മസേന നാടുകാണി, പൊന്നൂര്‍, ഗ്രെന്റോക് തുടങ്ങിയ നിലമ്പൂര്‍ വനപ്രദേശങ്ങളിലാണ് ദ്രുതകര്‍മസേനയുടെ തിരച്ചില്‍.
മലപ്പുറം, വയനാട്, പാലക്കാട് പ്രദേശങ്ങളടങ്ങിയ പശ്ചിമമേഖലയുടെ നേതാവായിരുന്ന കുപ്പുരാജിനു പകരം തമിഴ്‌നാട് സേലം സ്വദേശി മണിവാസകം എന്ന മണി തിരഞ്ഞെടുക്കപ്പെട്ടതായി തമിഴ്‌നാട് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതകര്‍മസേന ഈ ഭാഗങ്ങളില്‍ തിരച്ചിലിന് ഇറങ്ങിയത്.
ദ്രുതകര്‍മസേന സബ് ഇന്‍സ്‌പെക്ടര്‍ മുരുകേശന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. മണിവാസകം എന്ന മണിയടക്കമുള്ളവരുടെ ഫോട്ടോകള്‍ തമിഴ്‌നാട് അഥിര്‍ത്തി പ്രദേശങ്ങളില്‍ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com