മുഖ്യമന്ത്രിക്കെതിരായ വാക്കുകള്‍ ആര്‍എസ്എസിന്റെതല്ലെന്ന് ആര്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്ന ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്റെ വാക്കുകള്‍ ആര്‍എസ്എസിന്റെതല്ലെന്ന് അര്‍എസ്എസ് നാഗ്പൂര്‍ മന്ത്രാലയം
മുഖ്യമന്ത്രിക്കെതിരായ വാക്കുകള്‍ ആര്‍എസ്എസിന്റെതല്ലെന്ന് ആര്‍എസ്എസ്

നാഗ്പൂര്‍: കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ആര്‍എസ്എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്ന ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്റെ വാക്കുകള്‍ ആര്‍എസ്എസിന്റെതല്ലെന്ന് അര്‍എസ്എസ് നാഗ്പൂര്‍ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാക്കുകള്‍ ആര്‍എസ്എസിന്‍െ നയമല്ല. സംഘം ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നും ജനാധിപത്യവ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സംഘം എന്നും നടത്തിപ്പോന്നിട്ടുള്ളത്.

കേരളത്തില്‍ തുടര്‍ച്ചയായി സിപിഎം അക്രമണങ്ങള്‍ ഉണ്ടായിട്ടും ജനാധിപത്യരീതിയിലാണ് പ്രതികരിച്ചത്. സിപിഎം ആക്രമണത്തിനെതിരായി പ്രതിഷേധങ്ങള്‍ തുടരുമെന്നും  ആര്‍എസ്എസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പിണറായി വിജയനെതിരെയുള്ള ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയില്‍ നിന്നു തന്നെ ഭിന്നസ്വരങ്ങള്‍ ഉയരുന്നതിനിടെയാണ് ആര്‍എസ്എസിന്റെ തിരുത്ത് ഉണ്ടായതെന്നും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com