ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും: പഠനം

2050 ആകുമ്പോഴേക്ക് ഇന്ത്യയിലുള്ള മുസ്ലിംങ്ങളുടെ എണ്ണം 300 മില്ല്യനാകും
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും: പഠനം

ന്യൂഡല്‍ഹി:  അടുത്ത മുക്കാല്‍ നൂറ്റാണ്ടിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് അമേരിക്കന്‍ ഗവേഷണ സ്ഥാപനം പിഇഡബ്ല്യു റിസര്‍ച്ച്. മറ്റു മതങ്ങളെ അപേക്ഷിച്ച് 30 വയസില്‍ കുറവുള്ളവരുടെ എണ്ണം കൂടുതലാണെന്നതാണ് ജനസംഖ്യയില്‍ വര്‍ധനയുണ്ടാവാന്‍ കാരണമായി പിഇഡബ്ല്യൂ ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്ത്യന്‍ മതമാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ മതം. അതുകഴിഞ്ഞ് രണ്ടാം സ്ഥാനത്തുള്ള ഇസ്ലാം മതം അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ട്. നിലവിലുള്ള ജനസംഖ്യാപരമായ അന്തരീക്ഷം തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രിസ്ത്യന്‍ മതസ്ഥരേക്കാള്‍ കൂടുതല്‍ ആളുകള്‍ മുസ്ലിം മതത്തിലുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. 

അടുത്ത പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകജനസംഖ്യ 35 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു 2015ല്‍ പിഇഡബ്ല്യു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതേസമയം, 2050 ആകുമ്പോഴേക്ക് ലോകത്തുള്ള മുസ്ലിം മതസ്ഥരുടെ എണ്ണത്തില്‍ 73 ശതമാനം വളര്‍ച്ച കൈവരിക്കും. മൊത്തത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വേഗത്തില്‍ മുസ്ലിം മതം വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിക്ക് സ്റ്റേറ്റും മറ്റു തീവ്രമുസ്ലിം പക്ഷ ഗ്രൂപ്പുകളും ഇസ്ലാം മതത്തിന്റെ പേരില്‍ നടത്തുന്ന പ്രവര്‍ത്തികളും മുസ്ലിം കുടിയേറ്റങ്ങളും വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ മുഖ്യധാരയില്‍ ഇസ്ലാം വിശ്വാസത്തെ കുറിച്ചും മുസ്ലിംങ്ങളെ കുറിച്ചും ചര്‍ച്ചചെയ്യപ്പെടുന്നതിന് കാരണമായെി. ഇസ്ലാമിനെ കുറിച്ചും മുസ്ലിംങ്ങളെ കുറിച്ചും കൂടുതല്‍ അറിയാത്ത രാജ്യങ്ങളില്‍ പോലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇസ്ലാമിനെ കുറിച്ച് ഒന്നും അറായത്തവരോ അല്ലെങ്കില്‍ കുറച്ച് അറിവുള്ളവരോ ആണ് കുറഞ്ഞ മുസ്ലിം ജനസംഖ്യയുള്ള അമേരിക്കയിലുള്ളത്. 

ഇന്തോനേഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, തുര്‍ക്കി എന്നീ ഏഷ്യ-പസഫിക്ക് മേഖലകളിലുള്ള രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുസ്ലിം മതസ്ഥരുള്ളത്. 2050 ആകുമ്പോഴേക്ക് ഇന്ത്യയിലുള്ള മുസ്ലിംങ്ങളുടെ എണ്ണം 300 മില്ല്യനാകുമെന്നും പിഇഡബ്ല്യു ഗവേഷത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com