ആര്‍എസ്എസിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് കുന്ദന്‍ ചന്ദ്രാവത്ത്

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത്
ആര്‍എസ്എസിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് കുന്ദന്‍ ചന്ദ്രാവത്ത്

ഭോപ്പാല്‍: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത്. തന്റെ പരാമര്‍ശത്തില്‍ വേദന പ്രകടിപ്പിക്കുന്നതായും ചന്ദ്രാവത്ത് വ്യക്തമാക്കി. വധഭീക്ഷണി വികാര വിക്ഷോഭത്താല്‍ പറഞ്ഞു പോയതാണ്.ഇതേതുടര്‍ന്ന്  തനിക്ക് കേരളത്തില്‍ നിന്ന് നിരവധി ഭീക്ഷണി കോളുകള്‍ വന്നതായും ചന്ദ്രാവത്ത് പറഞ്ഞു. പിണറായിക്കെതിരായ ചന്ദ്രാവത്തിന്റെ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. അതേസമയം ചന്ദ്രാവത്തിനെ ആര്‍എസ്എസില്‍ നിന്നും പുറത്താക്കിയതായി ആര്‍എസ്എസ് അറിയിച്ചു. എന്നാല്‍ ചന്ദ്രവത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറായില്ല. കൊലവിളി പ്രസംഗം നടത്തിയത് ദേശീയ തലത്തില്‍ ആര്‍എസ്എസ് പ്രതിച്ഛായയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചന്ദ്രാവത്തിനെ സ്ഥാനത്തുനീക്കിയത്.
പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം. കേരളത്തിലെ ആര്‍എസ്എസ് നേതാക്കളുടെ കൊലയ്ക്ക് കാരണം പിണറായിയെന്നായിരുന്നു ഇയാളുടെ കണ്ടെത്തല്‍. സ്ഥത്തെ എംപിയുടെയും എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു ആര്‍എസ്എസ് പ്രമുഖിന്റെ പ്രഖ്യാപനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com