ക്ഷേത്രത്തില്‍ നേര്‍ച്ചയായെത്തിയത് 4 കോടി രൂപയുടെ അസാധു നോട്ടുകള്‍

അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള  സമയം അവസാനിച്ചതിന് ശേഷമാണ് നാല് കോടി രൂപ  നേര്‍ച്ചയായെത്തിയിരിക്കുന്നത്‌
ക്ഷേത്രത്തില്‍ നേര്‍ച്ചയായെത്തിയത് 4 കോടി രൂപയുടെ അസാധു നോട്ടുകള്‍

തിരുപതി: തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായെത്തിയത് നാല് കോടി രൂപയുടെ അസാധുവായ നോട്ടുകള്‍. അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റി വാങ്ങുന്നതിനായുള്ള സമയം അവസാനിച്ചതിന് ശേഷമാണ് അസാധുവായ 500, 1000 രൂപ നോട്ടുകളിലായി നാല് കോടി രൂപ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ രണ്ടു മാസത്തിനിടെ ക്ഷേത്രത്തിലേക്കെത്തിയ അസാധുവായ നോട്ടുകളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനേയും സമീപിച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതരിപ്പോള്‍. രാജ്യത്തെ സമ്പന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ നേര്‍ച്ചയുമായി ഇവിടെയെത്തുന്നു. ക്ഷേത്രത്തില്‍ നേര്‍ച്ചയിടുന്നതിനായി വീടുകളില്‍ സൂക്ഷിച്ചിരുന്ന പണമാണ് ക്ഷേത്രത്തിലേക്ക് കൂടുതലായും വരുന്നത്. ഇതായിരിക്കാം അസാധുവായ നോട്ടുകള്‍ കൂടുതലായെത്തുന്നതിന് ഇടയാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com