തെരവുനായകളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയുടെ അംഗീകാരം

 തെരുവ്‌നായകളുടെ കടിയേറ്റവര്‍ക്ക് ജസ്റ്റിസ് സിരിഗജന്‍ കമ്മറ്റി നിശ്ചയിച്ച നഷ്ടപരിഹാരം സുപ്രീംകോടതി അംഗീകരിച്ചു
തെരവുനായകളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂഡെല്‍ഹി: തെരുവ്‌നായകളുടെ കടിയേറ്റവര്‍ക്ക് ജസ്റ്റിസ് സിരിഗജന്‍ കമ്മറ്റി നിശ്ചയിച്ച നഷ്ടപരിഹാരം സുപ്രീംകോടതി അംഗീകരിച്ചു. 24 പരാതികളിലായി 33.37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശയാണ് കോടതി അംഗീകരിച്ചത്. നാലഴ്ചയ്ക്കകം നഷ്ടപരിഹാരം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. 404 പരാതികളായിരുന്നു സിരിഗജന്‍ കമ്മറ്റിക്ക് മുമ്പാകെ ലഭിച്ചത്. ഇതില്‍ 24 പരാതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്. തെരുവ് നായ കാരണം വാഹനാപടത്തില്‍ ഗുരുതരമായ പരുക്കേറ്റ കാഞ്ഞിരംകുളം സ്വദേശി ബിജുവിന് പതിനെട്ടരലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. തെരുവ് നായകള്‍ക്ക് അഭയകേന്ദ്രം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും നാലഴ്ചയ്ക്കകം കോടതിയെ അറിയിക്കണം. കേസ് ജൂലായ് 10ന് വീണ്ടും പരിഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com