ദില്ലിയില്‍ യുവതി ബലാത്സംഗത്തിനിരയായത് 70 തവണ

നാല് വര്‍ഷത്തോളമായി ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി പോലീസില്‍ പരാതി നല്‍കി.
ദില്ലിയില്‍ യുവതി ബലാത്സംഗത്തിനിരയായത് 70 തവണ

ദില്ലി: നാല് വര്‍ഷത്തോളമായി ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി പോലീസില്‍ പരാതി നല്‍കി. അന്യപുരുഷന്‍മാരോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുന്നുവെന്നും നാല് വര്‍ഷമായി ഭര്‍ത്താവിന്റെ ഒത്താശയോടെ ബലാത്സംഗത്തിനിരയാകുന്നു എന്നുമാണ് പരാതി. 35 വയസുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത് 20 വര്‍ഷം മുന്‍പാണ്. 
ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പലരില്‍ നിന്നും 70 തവണ ബലാത്സംഗത്തിനിരയായിട്ടുണ്ട്. തന്നെ ബലാത്സംഗം ചെയ്യുന്നത് ഭര്‍ത്താവ് നോക്കി നില്‍ക്കുമെന്നും അക്രമികളുടെ കയ്യില്‍ നിന്ന് ഭര്‍ത്താവ് സ്ഥിരമായി പണം വാങ്ങാറുണ്ടെന്നും യുവതി പരാതിപ്പെട്ടു. 
നാലു വയസുള്ള ഒരു മകനുണ്ട് ഇവര്‍ക്ക്. മകന്റെ ജനനശേഷം മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതെന്നും പരാതിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com