നവജാത ശിശുവിനെ 35000  രൂപയ്ക്ക് വിറ്റു; ആശുപത്രി എംഡി അറസ്റ്റില്‍

ഹെദരബാദില്‍ പെണ്‍കുഞ്ഞിനെ 35,000 രൂപയ്ക്ക് വിറ്റ ആശുപത്രി എംഡിയെയും സ്റ്റാഫിനെയും തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു
നവജാത ശിശുവിനെ 35000  രൂപയ്ക്ക് വിറ്റു; ആശുപത്രി എംഡി അറസ്റ്റില്‍

ഹൈദരബാദ്: ഹൈദരബാദില്‍ പെണ്‍കുഞ്ഞിനെ 35,000 രൂപയ്ക്ക് വിറ്റ ആശുപത്രി എംഡിയെയും സ്റ്റാഫിനെയും തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു.  തെലങ്കാന ഇബ്രാഹിം പട്ടണത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നവജാത ശിശുവിനെ വില്‍ക്കാന്‍ ഇരുവരും ചേര്‍ന്ന്   മാതാപിതാക്കളെ നിര്‍ബന്ധിക്കുകയായിരുന്നു. പതിനായിരം രൂപ മാതാപിതാക്കള്‍ക്ക് നല്‍കി ബാക്കി തുക ഇവര്‍ക്ക് എടുക്കാനായിരുന്നു പദ്ധതി. ആശുപത്രിയുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com