ദേശീയസുരക്ഷ രാഷ്ട്രീയ മുതലെടുപ്പാകരുത് നരേന്ദ്രമോദി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2017 06:20 PM |
Last Updated: 04th March 2017 06:20 PM | A+A A- |

വാരാണസി: ദേശീയസുരക്ഷ രാഷ്ട്രീയ മുതലെടുപ്പാകരുത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യന്‍ സൈന്യത്തോട് പ്രതിബദ്ധത ബിജെപി സര്‍ക്കാരിന് മാത്രമാണ് ഉള്ളത്. യുപിഎ സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചപ്പോള്‍ 1200 കോടി രൂപയാണ് ഈ സര്‍ക്കാര്‍ നീക്കിവെച്ചതെന്നും മോദി പറഞ്ഞു. യുപിയില്‍ വികസനത്തിന്റെ വാതിലുകള്‍ ബിജെപി തുറന്നിടും. വിജയം ബിജെപി ഉറപ്പാക്കി കഴിഞ്ഞെന്നും ഇനി നിങ്ങള്‍ തരുന്ന വോട്ടുകളെല്ലാം ബോണസാണെന്നും മോദി പറഞ്ഞു.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത് സാധാരണ ജനങ്ങളല്ല. ബിഎസ്പി നേതാവ് മായാവതിയും മുഖ്യമന്ത്രി അഖിലേഷ് യാദവുമാണ്. കള്ളപ്പണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും മോദി വാരാണസിയില്‍ പറഞ്ഞു.