മണിപ്പൂരില്‍ റെക്കോഡ് പോളിംഗ്; വോട്ടെടുപ്പ് സമാധാനപരം 

മണിപ്പൂരില്‍ 82 ശതമാനം പേരാണ് വോട്ട് ചെയ്തത് - രണ്ടാംഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 8ന് നടക്കും
PTI3_4_2017_000042A
PTI3_4_2017_000042A

ഇംഫാല്‍: മണിപ്പൂരില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ റെക്കോഡ് പോളിംഗ്. 82 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടം മാര്‍ച്ച് 8നാണ് നടക്കുക. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ മത്സരിക്കുന്ന മനഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള കൗരി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. 38 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്.

ചെറിയ ചെറിയ അക്രമസംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തികച്ചും സമാധാനപരമായിരുന്നു പോളിംഗ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ സുരക്ഷയും ഒരുക്കിയിരുന്നു.168 സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ പ്രചാരണപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. 

നാലാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് പോളിംഗ് ശതമാനം വര്‍ധിക്കാന്‍ ഇടയായതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. അതേസമയം ബിജെപിയും അധികാരത്തിലെത്തുമെന്ന് അവകാശവാദം ഉന്നയിക്കുന്നു. നാഗാകരാറായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രധാന പ്രചാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com