മിനിമം ബാലന്‍സില്ലെങ്കില്‍ എസ്ബിഐയിലും ഇനി പിഴ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ ഇനി മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കും.
മിനിമം ബാലന്‍സില്ലെങ്കില്‍ എസ്ബിഐയിലും ഇനി പിഴ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ ഇനി മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കും. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴയടയ്‌ക്കേണ്ടി വരിക. 2017 ഏപ്രില്‍ ഒന്നു മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയായിരിക്കും പിഴയടക്കേണ്ടി വരിക. മിനിമം ബാലന്‍സായി വേണ്ടതിലും 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവന നികുതിയുമാകും പിഴ.

മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു നിയമം നിലനിന്നിരുന്നു. പിന്നീട് ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനത്തില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും സേവന നികുതിയുമായിരിക്കും പിഴ. ഗ്രാമ പ്രദേശങ്ങളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 50 രൂപ വരെയും സേവന നികുതിയുമായിരിക്കും പിഴ.

മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com