മോദിയുടെ റോഡ്‌ഷോയെ പരിഹസിച്ച് മായാവതി

റോഡ്‌ഷോയ്ക്ക് എത്തിയ ആള്‍ക്കൂട്ടം വോട്ടാവില്ലെന്ന് ബിഎസ്പി നേതാവ് മായാവതി
മോദിയുടെ റോഡ്‌ഷോയെ പരിഹസിച്ച് മായാവതി

വാരാണസി: പ്രധാനമന്ത്രിയുടെ റോഡ് ഷോയെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. അവസാനഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി വാരാണസിയില്‍ സംഘടിപ്പിച്ച റോഡ് ഷോയ്‌ക്കെതിരെയാണ് മായാവതി രംഗത്തെത്തിയിരുക്കുന്നത്. റോഡ് ഷോയ്ക്ക് എത്തിയ ആള്‍ക്കൂട്ടം വോട്ടായി മാറില്ലെന്നാണ് മായാവതി പറയുന്നത്. ജനങ്ങള്‍ വെറും കാഴ്ചക്കാരാണ്.  വാരാണസിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ മായാവതി മോദിക്കെതിരെ പരിഹാസ വാക്കുകള്‍ ചൊരിഞ്ഞത്്. യുപിയിലെ ഭൂരിപക്ഷം ജനങ്ങളും ബിഎസിപിക്കൊപ്പമാണ്. നോട്ട് നിരോധനം മറച്ചുവെച്ചാണ് മോദി പ്രചാരണം നടത്തുന്നത്. ഇതിന്റെ ദുരിതമനുഭവിച്ചവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും മായാവതി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com