യുപി മന്ത്രി ഗായത്രി പ്രജാപതി പതിക്കെതിരെ ജാമ്യമില്ലാ വാറന്റ്

യുപി മന്ത്രി ഗായത്രി പ്രജാപതി പതിക്കെതിരെ കോടതി ജാ്യമില്ലാ  വാറന്റ് പുറപ്പെടുവിച്ചു - വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ നാലാഴ്ചത്തേക്ക് ഗായത്രി പ്രജാപതിയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കി
യുപി മന്ത്രി ഗായത്രി പ്രജാപതി പതിക്കെതിരെ ജാമ്യമില്ലാ വാറന്റ്

ലക്‌നോ: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ യുപി മന്ത്രി ഗായത്രി പ്രജാപതി പതിക്കെതിരെ കോടതി ജാ്യമില്ലാ  വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഗായത്രി പ്രജാപതിയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കി.

യുപിയിലെ അമേഠിയില്‍ നിന്നും ജനവിധി തേടിയ എസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു ഗായത്രി പ്രജാപതി. യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തുവെന്നാണ്  പ്രജാപതിക്കെതിരെയുള്ള കേസ്. അറസ്റ്റ് ഭയന്ന് പ്രജാപതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവിലാണ് പ്രജാപതി. അറസ്റ്റ് ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com