ആവേശം വിതറി മോദിയുടെ രണ്ടാം റോഡ് ഷോ

പ്രചാരണത്തില്‍ തീപ്പൊരി പാറിച്ച് രണ്ടാം ദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ
ആവേശം വിതറി മോദിയുടെ രണ്ടാം റോഡ് ഷോ

ലഖ്‌നോ: യുപി അവസാനഘട്ടവോട്ടെടുപ്പിന്റെ പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ വന്‍ജനാവലിയാണ് ഇന്നത്തെയും റോഡ്‌ഷോയ്ക്ക് ലഭിക്കുന്നത്. പാണ്ഡൈ്യപൂര്‍ ചൗരയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.

ഇന്നലെ സ്വാതന്ത്ര്യസമര സേനാനിയ മദന്‍മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമായിരുന്നു മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പല്‍ വാരാണസിയില്‍ മോദി നടത്തിയ റോഡ് ഷോ വലിയരീതിയിലുള്ള നേട്ടം ബിജെപിക്ക് ഉണ്ടാക്കിയിരന്നു.


40 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് അവശേഷിക്കുന്നത്.
അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 8നാണ്. മാര്‍ച്ച് പതിനൊന്നിനാണ്  തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com