ഊര്‍ജ്ജിത് പട്ടേലിനെതിരായ വധഭീഷണി; ഒരാള്‍ പിടിയില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറിനെതിരെ  വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ - നാഗ്പുര്‍ സ്വദേശിയായ 37 കാരന്‍ വൈഭവ് ബദ്ദാല്‍വര്‍ എന്നയാളാണ് അറസ്റ്റിലായത്
ഊര്‍ജ്ജിത് പട്ടേലിനെതിരായ വധഭീഷണി; ഒരാള്‍ പിടിയില്‍

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിനെതിരെ  വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാഗ്പുര്‍ സ്വദേശിയായ 37 കാരന്‍ വൈഭവ് ബദ്ദാല്‍വര്‍ എന്നയാളാണ് അറസ്റ്റിലായത്.  ഈ മെയില്‍ വഴിയായിരുന്നു ഇയാള്‍ ഊര്‍ജ്ജിത് പട്ടേലിനെതിരെ വധഭീഷണി മുഴക്കിയത്. ഫെബ്രുവരി 23നായിരുന്നു സംഭവം നടന്നത്. താങ്കളെയുംകുടുംബത്തെയും വധിക്കുമെന്നായിരുന്നു ഈ മെയില്‍ സന്ദേശം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. സമാനമായ രീതിയില്‍ മറ്റാര്‍ക്കെങ്കിലും ഇങ്ങനെ ഭീഷണി മുഴക്കിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് സിങ് പറഞ്ഞു. പ്രതി മാര്‍ച്ച് 6വരെ കസ്റ്റഡിയില്‍ തുടരും. ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com