കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരിലെ പുല്‍വാമാ ജില്ലയിലെ ത്രാലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമാ ജില്ലയിലെ ത്രാലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതിനിടെ വെടിയേറ്റ് ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു സരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന ഗ്രാമത്തിലെത്തുകയായിരുന്നു. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സിആര്‍പിഎഫും ഒരുമിച്ചാണ് തിരച്ചിലിന് ഇറങ്ങിയത്. ഇവര്‍ക്കെതിരെ ഭീകരര്‍ വെടിയുതിര്‍ക്കുന്നതിന പുറമെ ഗ്രനേഡും ഉപയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഒരു ഭീകരന്റെ സ്വദേശമാണ് ത്രാല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com