നോട്ട് അസാധുവാക്കല്‍: ധനമന്ത്രിയെ അറിയിച്ചിരുന്നോ?വിവരാവകാശപ്രകാരം പറയാന്‍ പറ്റില്ലെന്ന് ധനകാര്യമന്ത്രാലയം

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ലെന്നായിരുന്നു മറുപടി
നോട്ട് അസാധുവാക്കല്‍: ധനമന്ത്രിയെ അറിയിച്ചിരുന്നോ?വിവരാവകാശപ്രകാരം പറയാന്‍ പറ്റില്ലെന്ന് ധനകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ എട്ടിന് രാത്രിയില്‍ നോട്ടുകള്‍ അസാധുവാക്കുന്ന വിവരം നേരത്തെ ധനമന്ത്രിയെ അറിയിച്ചിരുന്നോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം ഉത്തരം നല്‍കാതിരുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ലെന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും റിസര്‍വ് ബാങ്കിലേക്കും ഇതേ ചോദ്യമുന്നയിച്ച് നേരത്തെ നല്‍കിയ ചോദ്യത്തിനും വിവരാവകാശനിയമത്തിന്റെ കീഴില്‍ വരുന്നതല്ല എന്നുതന്നെയായിരുന്നു മറുപടി.
രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്നതും ശാസ്ത്ര സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്നതുമായ തന്ത്രപ്രധാനമായ കാര്യങ്ങളും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ മാത്രമാണ് വിവരാവകാശ നിയമപ്രകാരം പുറത്തുനല്‍കാതിരിക്കാനാവൂ എന്ന നിബന്ധനയില്‍ ഏതിലാണ് പി.ടി.ഐ. ഉന്നയിച്ച ചോദ്യം എന്നാരാഞ്ഞതിനും ധനമന്ത്രാലയം ഉത്തരമൊന്നും നല്‍കിയിട്ടില്ല.
നവംബര്‍ എട്ടിന് രാത്രിയില്‍ പ്രധാനമന്ത്രി നേരിട്ട് ലൈവില്‍ വന്നുകൊണ്ടാണ് 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കള്ളപ്പണം തടയാനെന്നായിരുന്നു അതീവ രഹസ്യമായി നടത്തിയ നീക്കത്തെക്കുറിച്ച് പിന്നീട് വിശദീകരിച്ചത്. എന്നാല്‍ പിന്‍വലിച്ച അത്രതന്നെ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടു എന്നും വാര്‍ത്ത വന്നിരുന്നു. പ്രധാനമന്ത്രിയുടെ നോട്ടുനിരോധനം സംബന്ധിച്ച് അന്നുതൊട്ടുതന്നെ ധനമന്ത്രാലയത്തെ അറിയിച്ചിരുന്നോ എന്ന് ചോദ്യമുയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com