വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅദനി

കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅദനിയെന്ന് തമിഴ്‌നാട് മുന്‍ ഡിജിപി
വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅദനി

കോയമ്പത്തൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടുന്നതിന്‌ പൊലീസിനെ സഹായിച്ചത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. മഅദനിയുടെ പങ്ക് വ്യക്തമാക്കി തമിഴ്‌നാട് മുന്‍ ഡിജിപിയുടേതാണ് വെളിപ്പെടുത്തല്‍.

കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വീരപ്പന്റെ സഹോദരനും മഅദനിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇത് മനസിലാക്കിയ പൊലീസ് ജയിലില്‍ മഅദനിയെ സന്ദര്‍ശിക്കുകയും, നിര്‍ണായക വിവരങ്ങള്‍ മഅദനിയുടെ പക്കല്‍ നിന്നും ലഭിക്കുകയുമായിരുന്നു. അതിന് മഅദനിക്ക് തമിഴ്‌നാട് പൊലീസ് പ്രത്യുപകാരം നല്‍കിയിട്ടുണ്ടെന്നും തമിഴ്‌നാട് മുന്‍ പൊലീസ് മേധാവിയും മൈലാപൂര്‍ എംഎല്‍എയുമായ നടരാജന്‍ പറയുന്നു. 

നേരത്തെ, വീരപ്പനെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തലവന്‍ എഴുതിയ പുസ്തകത്തിലും മഅദനിയുടെ സഹായത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. പുസ്തകത്തില്‍ ദമനി എന്നായിരുന്നു എഴുതിയിരുന്നത്. അത് മഅദനി തന്നെയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com