ദുറാനിയുടെ പ്രസ്താവനയില്‍ ഒന്നും പുതുമയില്ലെന്ന് കിരണ്‍ റിജ്ജു

ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല
ദുറാനിയുടെ പ്രസ്താവനയില്‍ ഒന്നും പുതുമയില്ലെന്ന് കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: 26/11 മുംബൈ തീവ്രവാദി ആക്രമണം പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി സംഘം ചെയതതാണെന്ന പാകിസ്ഥാന്‍ മുന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് മഹമൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തലില്‍ പുതുമയൊന്നുമില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം. 

ക്രോസ് ബോര്‍ഡര്‍ തീവ്രവാദത്തിന്റെ ഉത്തമ ഉദാഹരണമാണ് 26/11 ഭീകരാക്രമണമെന്നാണ് ദുറാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസില്‍ നടന്ന സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളാണ് ഈ ആക്രമണത്തിന് പിന്നിലെങ്കിലും പാക്കിസ്ഥാന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പാക്കിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. 

രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം തകര്‍ക്കുന്നതിന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കരുതായിരുന്നുവെന്ന് ആക്രമണം നടക്കുന്ന സമയത്ത് ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍ ദുറാനിയുടെ പ്രസ്താവനയില്‍ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com