മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരര്‍ തന്നെ; പാകിസ്ഥാന്‍ മുന്‍ സുരക്ഷാ ഉപദേശകന്റെ വെളിപ്പെടുത്തല്‍ 

എന്നാല്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇതില്‍ ഒരു പങ്കുമില്ല എന്ന് അദ്ധേഹം വ്യക്തമാക്കി
മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരര്‍ തന്നെ; പാകിസ്ഥാന്‍ മുന്‍ സുരക്ഷാ ഉപദേശകന്റെ വെളിപ്പെടുത്തല്‍ 

ന്യുഡല്‍ഹി: ഇന്ത്യയെ പിടിച്ചു കുലുക്കിയ 26/11 1മുംബൈ തീവ്രവാദി ആക്രമണം പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി സംഘം ചെയതതാണ് എന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ്‌
മഹമൂദ് അലി ദുറാനി. എന്നാല്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇതില്‍ ഒരു പങ്കുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ക്രോസ് ബോര്‍ഡര്‍ തീവ്രവാദത്തിന്റെ ഉത്തമ ഉദാഹരണമാണ് എന്ന് ദുറാനി സാക്ഷ്യപ്പെടുത്തി. 

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് തീവ്രവാദത്തിനെ പറ്റി സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ദുറാനി. 

2008 ഒക്ടോബര്‍ 26ന് ഒരു കൂട്ടം തീവ്രവാദികള്‍ മുംബൈയില്‍ കൂട്ട കുരുതി നടത്തുകയായിരുന്നു.പത്ത് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഏതാണ്ട് 60 മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ശേഷം ഇന്ത്യന്‍ കമാന്റോകള്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ തിരികെ പിടിച്ചു. ദക്ഷിണ മുംബൈയിലായിരുന്നു ആക്രമണങ്ങല്‍ കൂടുതല്‍ നടന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com