വാരാണസിയില്‍ പ്രചാരണ രംഗത്ത് രണ്ട് ഡസന്‍ കേന്ദ്രമന്ത്രിമാര്‍ 

വാരാണസിയില്‍ വിജയം എളുപ്പമല്ലെന്ന വിലയിരുത്തലാണ് രണ്ട് ഡസനിലേറെ കേന്ദ്രമന്ത്രിമാരെ വാരാണസിയിലേക്കയക്കാനുള്ള അമിത്ഷായുടെ തീരുമാനം
വാരാണസിയില്‍ പ്രചാരണ രംഗത്ത് രണ്ട് ഡസന്‍ കേന്ദ്രമന്ത്രിമാര്‍ 

ലഖ്‌നോ: വാരാണസിയില്‍ ബിജെപിക്ക് അഭിമാനപോരാട്ടമാണ്. യുപി തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാലും ഇല്ലെങ്കിലും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരാണസി. അവിടെ പാര്‍ട്ടി പരാജയപ്പെട്ടാല്‍ പരാജയപ്പെടുന്നത് പാര്‍ട്ടിയല്ലെന്നത് മറ്റാരെക്കാളും അത് അമിത് ഷായ്ക്ക് വ്യക്തവുമാണ്. അതുകൊണ്ട് തന്നെയാണ് വാരാണസിയില്‍ പ്രചാരണത്തിനായി രണ്ട് ഡസനിലേറെ കേന്ദ്രമന്ത്രിമാരെ വാരാണസിയിലേക്ക് അയച്ചത്. അതും കൂടാതെ പ്രധാനമന്ത്രി തന്റെ മണ്ഡലത്തില്‍ മൂന്ന് വട്ടം റോഡ്‌ഷോയും നടത്തി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്. 
നേരത്തെപോലെ കാര്യങ്ങള്‍ എളുപ്പമല്ല ബിജെപിക്ക് വാരാണസിയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മോദി തരംഗമിന്നില്ല.

വാരാണസിയിലെ ബിജെപി ശക്തികേന്ദ്രങ്ങളില്‍ ബിഎസ്പി- എസ്പി മുന്നേറ്റമുണ്ടാകുമെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ തിരിച്ചടി മറികടക്കാനാണ് പ്രചാരണരംഗത്ത് പഴുതുകള്‍ വരാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരെ തന്നെ നേരിട്ടിറക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തീരുമാനം. ജാട്ടുകളുടെ ശക്തി കേന്ദ്രമായ കിഴക്കന്‍ യുപിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ ബിജെപിക്കൊപ്പമില്ലെന്നതാണ് ബിജെപിയ്ക്ക് തലവേദനായിരുക്കുന്നത്. നോട്ട്് നിരോധനവും സംവരണപ്രശ്‌നവും ഇവരെ ബിജെപിയില്‍ നിന്നും അകറ്റിയിട്ടുണ്ട്. അത് പരിഹരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍തന്നെ നേതൃത്വം നല്‍കിയ ചെറിയ ചെറിയ കുടംബയോഗങ്ങള്‍ നടത്താനായത് ബിജെപിക്ക് ഗുണം ചെയ്‌തേക്കും. 
അരുണ്‍ജെയ്റ്റ്‌ലി തന്നെ നേരിട്ടെത്തിയാണ് നേട്ട് പിന്‍വലിക്കലിന്റെ നേട്ടം വ്യാപാരികളോട് പറയുന്നത്. വിദൂര ഭാവയിയില്‍ ഇന്ത്യയുടെ വികസനത്തിന് കുതിപ്പേകുമെന്നാണ് ജെയ്റ്റലി തന്നെ വ്യാപാരികളോട് പറയുന്നത്. എന്നാല്‍ നിരോധനം മൂലം ഉണ്ടായ പ്രയാസങ്ങള്‍ വ്യാപാരികള്‍ തന്നെ ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്. തത്കാലം വ്യാപാരി സമൂഹത്തിന്റെ എതിര്‍പ്പ് മറികടക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.  വ്യാപാരികളുടെ അമര്‍ഷം ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

ആരോഗ്യമന്ത്രി ജെപി നദ്ദ തന്നെ രംഗത്തെത്തിയാണ് ഈ മേഖലയിലെ പ്രശ്‌നപരിഹാര സാധ്യതകള്‍ പരിഹരിക്കുമെന്ന ഉറപ്പുകള്‍ നല്‍കുന്നത്. ചെറിയ ചെറിയ ഗ്രൂപ്പുകളുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് നേതൃത്വം നല്‍കുന്നത് ടെക്സ്റ്റയില്‍ മന്ത്രി സ്മൃതി ഇറാനിയാണ്. രവിശങ്കര്‍ പ്രസാദ് തുടങ്ങി പ്രചാരണരംഗത്ത് നിയോഗിച്ച എല്ലാ മന്ത്രിമാരും മാര്‍ച്ച് 11 വരെ വാരാണസിയില്‍ തങ്ങണമെന്നാണ് അമിത് ഷായുടെ നിര്‍ദേദശം. എന്നാല്‍ പരാജയഭീതിപൂണ്ടാണ് വാരാണസിയില്‍ ഇത്രയേറെ കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com