കൊട്ടിയൂര്‍ പീഡനം; സിസ്റ്റര്‍ ഒഫീലയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ എട്ടാം പ്രതിയായ ഹോം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
rape
rape

കൊച്ചി: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ എട്ടാം പ്രതിയായ ഹോം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. പ്രതി മുന്‍
കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.  കേസില്‍ കോടതി വെള്ളിയാഴ്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും. സിസ്റ്ററുടെ പ്രായം പരിഗണിച്ച് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം.  വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസും അറിയിച്ചു.

പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച ശിശുവിനെ എത്തിച്ച കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചില്ലെന്ന കുറ്റമാണ് സിസ്റ്റര്‍ ഒഫീലിയക്കെതിരെ ചുമത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com