ഠാക്കൂര്‍ഗഞ്ചില്‍ വെടിവെപ്പ്; ആക്രമിയെ കീഴ്‌പ്പെടുത്താനുളള ശ്രമം  ഊര്‍ജ്ജിതം

ഉത്തര്‍പ്രദേശില്‍ ഠാക്കൂര്‍ഗഞ്ചില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍
ഠാക്കൂര്‍ഗഞ്ചില്‍ വെടിവെപ്പ്; ആക്രമിയെ കീഴ്‌പ്പെടുത്താനുളള ശ്രമം  ഊര്‍ജ്ജിതം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഠാക്കൂര്‍ഗഞ്ചില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. മേഖലയിലെ വീട്ടില്‍ ഒളിച്ചിരിക്കുന്ന ആക്രമിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഉജ്ജയനിയിലെ ട്രയിന്‍ അപകടവുമായി ബന്ധമുള്ളയാണ് ആക്രമിയെന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസും ആക്രമിയും ഏറ്റുമുട്ടലുണ്ടായ കാര്യം പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികളെ സമീപത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. 20 അംഗ കമാന്‍ഡോ സംഘമാണ് ആക്രമിയെ നേരിടുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ആക്രമിയെ കൂടാതെ കൂടുതല്‍പേര്‍ ഒളിച്ചിരുപ്പുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. നാളെ ഉത്തര്‍പ്രദേശില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തീവ്രവാദി ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com