ലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു

ലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിന് ശേഷം തിങ്കളാഴ്ച രാത്രി കരയിലേക്ക് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്.

രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം സ്വദേശിയായ ബ്രിസ്‌റ്റോ ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് ശേഷം തിങ്കളാഴ്ച രാത്രി കരയിലേക്ക് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. കച്ചിത്തീവിനടുത്താണ് സംഭവം.രണ്ടുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാമേശ്വരം തുറമുഖത്ത് നിന്ന് ബ്രിസ്‌റ്റോയുടെ വള്ളം അടക്കം 400 വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയത്.

വെടിവെപ്പ് നടന്നുവെന്ന വാര്‍ത്ത ശ്രീലങ്കന്‍ നാവികസേന നിഷേധിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com