വരനെ ആവശ്യമില്ല!

ട്രംപിന്റെ കുടിയേറ്റ നയങ്ങളും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളും തിരിച്ചടിയായി
വരനെ ആവശ്യമില്ല!

അമേരിക്കയിലുള്ള രാഷ്ട്രീയ അസ്ഥിരത ഇന്ത്യന്‍ വിവാഹ കമ്പോളത്തില്‍ എന്‍ആര്‍ഐ വരന്മാര്‍ക്കുള്ള അന്വേഷണങ്ങളില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍. കഴിഞ്ഞ നവംബര്‍ മുതല്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ വരന്മാര്‍ക്ക് പ്രത്യേകിച്ചും അമേരിക്കയിലുള്ളവര്‍ക്കുള്ള അന്വേഷണങ്ങളില്‍ കുറവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മുതല്‍ ഇതുവരെ 25 ശതമാനം അന്വേഷണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം പ്രഖ്യാപിച്ച കുടിയേറ്റ നയങ്ങള്‍ ഇന്ത്യന്‍ രക്ഷിതാക്കളെ അമേരിക്കയില്‍ നിന്നുള്ള വിവാഹ ആലോചനകളില്‍ നിന്ന് അകറ്റുന്നു. ഇതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരേ നടന്ന ആക്രമണങ്ങളും ഇവരെ ആശങ്കയിലാക്കി. 

അമേരിക്കയില്‍ താമസമാക്കിയ വരന്മാരെ തേടുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അവരോട് ഇന്ത്യയിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിക്കാനാണ് രക്ഷിതാക്കളോട് ആദ്യം ആവശ്യപ്പെടുന്നതെന്നും വിവാഹ പോര്‍ട്ടലുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com