സാക്കിര്‍ നായിക്കിന്റെ പെങ്ങളെ ചോദ്യം ചെയ്തു;  14ന് മുമ്പ് ഹാജരാകണമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹിയിലെ ഓഫിസിലേക്ക് വിളിപ്പിച്ചാണ് സഹോദരി നൈല നൂറാനിയെ ഇഡി  ചോദ്യം ചെയ്തത്
സാക്കിര്‍ നായിക്കിന്റെ പെങ്ങളെ ചോദ്യം ചെയ്തു;  14ന് മുമ്പ് ഹാജരാകണമെന്ന് എന്‍ഐഎ

മുംബൈ: പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പെങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് സാക്കിര്‍ നായിക്കിനും മറ്റു പ്രതികള്‍ക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കേസ് നില നില്‍ക്കെയാണ് ഇതുമായി ബന്ധപ്പെട്ട് സാക്കിര്‍ നായിക്കിന്റെ സഹോദരിയെ ചോദ്യം ചെയ്തത്. ന്യൂഡല്‍ഹിയിലെ ഓഫിസിലേക്ക് വിളിപ്പിച്ചാണ് സഹോദരി നൈല നൂറാനിയെ ഇഡി  ചോദ്യം ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് നൈലയുടെ മൊഴി രേഖപ്പടുത്തിയതെന്ന് ഇഡി വ്യക്തമാക്കി. നൈലയുടെയും അവരുമായി ബന്ധമുള്ള കമ്പനിയുടെയും അക്കൗണ്ടുകള്‍ വഴി നിരവധി ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലും ഇവരുടെ അക്കൗണ്ട് വഴിയാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സാക്കിര്‍ നായിക്കിനെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കേസെടുത്തത്. നിയമവിരുദ്ധ ഇടപാടുകള്‍ സംബന്ധിച്ചാണ് ഇഡി അന്വേഷിക്കുന്നത്. മാര്‍ച്ച് 14ന് ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നതിന് ഹാജരാവണമെന്ന് സാക്കിര്‍ നായിക്കിന് എന്‍ഐഎ നോട്ടീസ് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com