സാരിക്കള്ളന് ജയില്‍, കോടികള്‍ തട്ടിയവര്‍ക്കോയെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയില്‍നിന്നാണ് രാജ്യത്തെ നീതിനടത്തിപ്പിന്റെ പരിഹാസ്യത വ്യക്തമാക്കുന്ന പരാമര്‍ശം വന്നത്.
സാരിക്കള്ളന് ജയില്‍, കോടികള്‍ തട്ടിയവര്‍ക്കോയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപ തട്ടിച്ചു കടന്നുകളഞ്ഞയാള്‍ ജീവിതം അടിച്ചുപൊളിക്കുന്നു, അഞ്ചു സാരി മോഷ്ടിച്ചയാള്‍ക്കു തടവുശിക്ഷയും. സുപ്രീം കോടതിയില്‍നിന്നാണ് രാജ്യത്തെ നീതിനടത്തിപ്പിന്റെ പരിഹാസ്യത വ്യക്തമാക്കുന്ന പരാമര്‍ശം വന്നത്.

തെലങ്കാനയിലെ ഒരു മോഷണക്കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ മദ്യവ്യവസായി വിജയ് മല്യയെ പരോക്ഷമായി സൂചിപ്പിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ടയാള്‍ ഒരു വര്‍ഷമായി വിചാരണകൂടാതെ തടവില്‍ കഴിയുന്നതിനെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഇയാള്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചത്. കേസ് കോടതി നാളെ പരിഗണിക്കും. 

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് ബാധ്യതയുണ്ടാക്കിയ വിജയ് മല്യ ഒരു വര്‍ഷം മുന്‍പ് യുകെയിലേക്ക് കടന്നുകളയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com