ഹിന്ദുക്കള്‍ പിറന്നാള്‍ ദിവസം കേക്ക് മുറിക്കരുത്, ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണം: കേന്ദ്രമന്ത്രി 

രാജ്യത്തെ മുസ്ലീം ജനസംഖ്യ 21 കോടി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇസ്ലാം മതത്തിനെ ന്യൂനപക്ഷമായി കാണാന്‍ സാധിക്കുകയില്ല. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ട സമയമാണിത്
ഹിന്ദുക്കള്‍ പിറന്നാള്‍ ദിവസം കേക്ക് മുറിക്കരുത്, ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണം: കേന്ദ്രമന്ത്രി 

ബീഹാര്‍:ഹിന്ദുക്കള്‍ പിറന്നാള്‍ ദിവസം കേക്ക് മുറിച്ച് ആഘോഷിക്കരുത് എന്ന് കേന്ദ്രമന്ത്രി. ഇനി മുതല്‍ ഹിന്ദുക്കള്‍ ജനമദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കണമെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ ആഹ്വാനം. ബീഹാറിലെ ഔറംഗാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. എന്നാല്‍ ഇന്ത്യക്കാര്‍  ഈ പാശ്ചാത്യ സംസ്‌കാരം പിന്തുടരുകായണ്. കേക്ക് മുറിക്കുന്നതിന് പകരം ജന്മദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയുമായി വേണം കഴിയാന്‍. കുട്ടികളെക്കൊണ്ട് മാതാപിതാക്കളെ മമ്മിയെന്നും പപ്പായെന്നും വിളിപ്പിക്കരുത്. 

രാജ്യത്തെ മുസ്ലീം ജനസംഖ്യ 21 കോടി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇസ്ലാം മതത്തിനെ ന്യൂനപക്ഷമായി കാണാന്‍ സാധിക്കുകയില്ല. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ട സമയമാണിത്.മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com