നായിഡുവിന്റെ മകന്‍ നരേഷിന്റെ സമ്പാദ്യം 330 കോടി രൂപ; അഞ്ച് മാസത്തിനിടെ ഉയര്‍ന്നത് 23 ഇരട്ടി

 ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നരേഷിന്റെ സമ്പാദ്യമാണ് അഞ്ച് മാസത്തിനിടെ 23 ഇരട്ടി വര്‍ധിച്ചപ്പോള്‍ 330 കോടിയായി ഉയര്‍ന്നത്‌
നായിഡുവിന്റെ മകന്‍ നരേഷിന്റെ സമ്പാദ്യം 330 കോടി രൂപ; അഞ്ച് മാസത്തിനിടെ ഉയര്‍ന്നത് 23 ഇരട്ടി

ഹൈദരബാദ്: അഞ്ച് മാസം കൊണ്ട് സ്വത്ത് 23 ഇരട്ടിയായി വര്‍ധിച്ചപ്പോള്‍ ആസ്ഥി 330 കോടി രൂപ. രാജ്യത്തെ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യന്ത്രിയുടെ മകന്റെതാണ് ഇത്രയും സമ്പാദ്യം. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ ലോകേഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ വ്യക്തമാക്കിയതാണ് ഈ സ്വത്തുവിവരം. 


മാര്‍ച്ച് ആറിനാണ് ലോകേഷ് തെരഞ്ഞെടുപ്പ് പത്രിക നല്‍കിയത്. 1992ല്‍ തുടങ്ങിയ ഹെറിറ്റേജ് ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന ക്ഷീരോത്പന്ന കമ്പനിയുടെ വരുമാനം 273. 84 കോടിയാണ്. ഹൈദരാബാദിലെ കുടുംബവീടും പൈതൃക സ്വത്തുമുള്‍പ്പെടെ 38.52 കോടിയാണ് ലോകേഷിന്റെ ആസ്തി.  2016ല്‍ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ തന്നെ ആന്ധ്രാ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്തുവിവരം വെളിപ്പെടുത്തിയപ്പോള്‍ ഹെറിറ്റേജ് ഫുഡ്‌സില്‍ 2.5 കോടിയാണ് മുതല്‍ മുടക്ക് കാണിച്ചത്. അവിടെ നിന്നാണത് 273.84 കോടിയായി ഉയര്‍ന്നത്. 
2006 ഒക്ടോബറില്‍ ചന്ദ്രബാബു നായിഡു തെരഞ്ഞടുപ്പില്‍ മത്സരിക്കുമ്പോള്‍ മകന്‍ നരേഷ് തന്നെ സ്വത്തുവിവരം പുറത്തു വിട്ടിരുന്നു. അന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് നരേഷിന്റെ ഒന്നരവയസുകാരന്റെ സമ്പാദ്യമായിരുന്നു. അവന്‍ മുത്തച്ചനെക്കാള്‍ ആസ്ഥിയുള്ള ചെറുമകനായി. അന്ന് ദേവ്‌നേശിന്റെ ആസ്ഥി 11.70 കോടി രൂപയായിരുന്നു. അതില്‍ 9.17 കോടി രൂപയുടെ സ്വത്തുക്കള്‍ ദേവ്‌നാഷിന്റെ മുത്തശി ഭുവനേശ്വരി കുട്ടിയുടെ പേരിലേക്കു മാറ്റിയതായിരുന്നു. സിനിമാനടനും അമ്മയുടെ അച്ഛനുമായ ബാലകൃഷ്ണ 2.4 കോടി രൂപ ദേവ്‌നാഷിന്റെ പേരില്‍ സ്ഥിരനിക്ഷേപമാക്കി. 


ഹൈദരാബാദിലെ കുടുംബവീടും 2.12 കോടിയുടെ ഫാം ഹൗസുമടക്കം 14.50 കോടിയാണ് ലോകേഷിന്റെ ആസ്തി. ബാധ്യതകള്‍ 6.35 കോടിക്കുണ്ട്. കൂടാതം ബുള്ളറ്റ് പ്രൂഫ് കാറും ലോകേഷിനുണ്ട്. ഭാര്യ നാരാ ബ്രാഹ്മണിക്ക് 12.75 കോടിയാണ് ആസ്തി. കുടുംബത്തിന് വിദേശബാങ്കുകളില്‍ അക്കൗണ്ടോ ബിനാമി സ്വത്തുകളോ ഇല്ലെന്നുമായിരുന്നു ലോകേഷിന്റെ വെളിപ്പെടുത്തല്‍. ഏതായാലും തെരഞ്ഞെടുപ്പില്‍ നരേഷ് ജയിച്ചേക്കുമെങ്കിലും തന്റെ സ്വത്ത് അഞ്ച് മാസത്തിനിടെ ഇരുപത്തി മൂന്ന് ഇരട്ടിയായതെങ്ങനെയെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് പ്രതിപക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com