മിഷേലിന്റെ പാത്രം രാഹുലിന് പാരയായി 

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജാന്‍പൂരുകാരെ കയ്യിലെടുക്കാന്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്
മിഷേലിന്റെ പാത്രം രാഹുലിന് പാരയായി 

ഉത്തര്‍പ്രദേശ്: യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെപ്പറ്റി പറഞ്ഞത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പാരയായി. മിഷേല്‍ അടുക്കളയില്‍ പാചകത്തിന് ജാന്‍പൂരിലെ പാത്രങ്ങളാണ് ഉപയോഗിക്കുന്നത് എന്ന രാഹുലിന്റെ പരാമര്‍ശം സ്ത്രീകളെ അടുക്കളക്കാരികളായി മാത്രം കാണുന്ന തരത്തിലാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജാന്‍പൂരുകാരെ കയ്യിലെടുക്കാന്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. രാഹുലിന് പ്രസംഗം എഴുതിക്കൊടുന്നയാളെ മാറ്റമമെന്നും സ്ത്രീകള്‍ അടുക്കളയില്‍ മാത്രം കഴിയുന്നതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന് ഇഷ്ടമെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളും ട്രോളുകളുമാണ് രാഹുലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com