ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമം: സഭയില്‍ പ്രസ്താവന നടത്തുമെന്ന് രാജ്‌നാഥ് സിങ്

ഇന്ത്യക്കാര്‍ക്കെതിരെ യുഎസില്‍ ഉണ്ടായ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു 
ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമം: സഭയില്‍ പ്രസ്താവന നടത്തുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡെല്‍ഹി: യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ അക്രമം നിസാരമല്ലെന്നും പ്രശ്‌നത്തില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും രാജ്‌നാഥ്‌സിങ് രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്കെതിരെ യുഎസില്‍ ഉണ്ടായ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ ഹര്‍ണിഷ് പട്ടേല്‍, ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല എന്നിവരാണ് വെടിയേറ്റ് മരിച്ച ഇന്ത്യക്കാര്‍. കാന്‍സസ് സിറ്റിയിലെ തിരക്കേറിയ ബാറില്‍ വെച്ചാണ് ഹൈദരാബാദുകാരനായ ശ്രീനിവാസിന് വെടിയേറ്റത്. എന്റെ രാജ്യത്തുനിന്ന് പുറത്തുപോകെടാ തീവ്രവാദി എന്നാക്രോശിച്ചായിരുന്നു വെടിയുതിര്‍ത്തത്. ഇതിനു പിന്നാലെത്തന്നെ വേറൊരു സിഖ് വംശജനുമെതിരെയും അക്രമി വെടിവെക്കുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com